അപ്പത്തിനും പൊറോട്ടയ്ക്കും പുട്ടിനുമാകാം ഒന്നാന്തരം മുട്ടക്കറി
ചേരുവകള്‍:
മുട്ട പുഴുങ്ങിയത് - 3 എണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -2 എണ്ണം
സവാള - 2 എണ്ണം
കറി വേപ്പില - 2 തണ്ട്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
വെള്ളുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
ഗരം മസാല- അര സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചുവന്നുള്ളി - 5 എണ്ണം
വെളിച്ചെണ്ണ - 5 സ്പൂണ്‍
തേങ്ങപാല്‍ - ഒരു കപ്പ്
തയാറാക്കുന്ന വിധം:
വെളിച്ചെണ്ണ ഒഴിച്ച് സവാള അറിഞ്ഞത് പാനില്‍ വഴറ്റുക.
സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
നന്നായി വഴറ്റിയതിന് ശേഷം മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, എന്നിവ ചേര്‍ക്കുക.
പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങിയ ഉരുളകിഴങ്ങ് ഉടച്ചു ചേര്‍ത്ത് നന്നായി ഇളക്കണം. ഇതിലേക്ക് ഗരം മസാല ചേര്‍ക്കാം. പിന്നീട്
തേങ്ങപാല്‍ ചേര്‍ത്ത് മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ക്കാം. വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്ത് കറിവേപ്പിലയിട്ട് കറിയിലേക്ക് ഒഴിക്കാം